Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chalakudy Bridge

Thrissur

ചാ​ല​ക്കു​ടി പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​കു​ന്നു

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​പ്പു​ഴ​യ്ക്കു കു​റു​കെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പ​ഴ​യ പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്നു. ഒ​രാ​ഴ്ച​ക​ഴി​ഞ്ഞു പാ​ലം പൂ​ർ​ണ​മാ​യി തു​റ​ന്നു​കൊ​ടു​ക്കും.

ബെ​യ​റിം​ഗ് മാ​റ്റു​ന്ന ജോ​ലി​ക​ൾ ഇ​ന്നു തീ​രും. ഇ​തോ​ടെ പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടും. പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള​ള എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്‍റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന ജോ​ലി തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ഇ​തു പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ഞ്ചു​ദി​വ​സം​കൂ​ടി വേ​ണ്ടി​വ​ന്നേ​ക്കും. ഇ​തോ​ടെ പാ​ലം​പ​ണി പൂ​ർ​ത്തി​യാ​കും.

ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പാ​ലം അ​ട​ച്ച​ത്. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള പു​തി​യ പാ​ല​ത്തി​ലൂ​ടെ ര​ണ്ടു​വ​രി​യാ​യി​ട്ടാ​ണ് ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ഇ​തു​മൂ​ലം പ​ല​പ്പോ​ഴും വ​ൻ ഗ​താ​ഗ​ത​ത്തി​ര​ക്കാ​യി​രു​ന്നു. ഇ​പ്പോ​ൾ, പ​ണി​ന​ട​ക്കു​ന്ന പാ​ല​ത്തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ​വ​രി​യാ​യി ക​ട​ത്തി​വി​ടു​ന്ന​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ല്പം അ​യ​വു​ണ്ട്.

Latest News

Corehub Up